Advertisements
|
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജിയന് കോണ്‍ഫ്രന്‍സിന് ഇന്ന് ലണ്ടനില്‍ തിരി തെളിയും
ജോസ് കുമ്പിളുവേലില്‍
സ്റേറാക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് കോണ്‍ഫ്രന്‍സ് ലണ്ടനിലെ സ്റേറാക് ഓണ്ട്രെന്ഡ് കൗണ്ടിയിലെ സ്ററാഫോര്ഡ്ഷെയറിലെ ക്രൗണ്‍ ഹോട്ടലില്‍ നടക്കും. മെയ് 2 ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് രജിസ്ട്രേഷനോടുകൂടി മൂന്നു ദിന കോണ്‍ഫ്രന്‍സിന് തുടക്കം കുറിയ്ക്കും.
ആദ്യദിനമായ വെള്ളിയാഴ്ച വൈകിട്ട് 7.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡബ്ള്യുഎംസി യൂറോപ്പ് റീജിയന് ചെയര്മാന് ജോളി തടത്തില്‍ (ജര്‍മനി) അദ്ധ്യക്ഷത വഹിയ്ക്കും. ഡബ്ള്യുഎംസി യൂറോപ്പ് റീജിയന് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിയ്ക്കും. ഗ്ളോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി(വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്മാന്), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), രാജു കുന്നക്കാട്ട് (സാംസ്കാരിക ഫോറം സെക്രട്ടി), ഡോ.ജിമ്മി മൊയലന് (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്),
ജോസ് കുമ്പിളുവേലില്‍ (ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റ്), സെബിന് പാലാട്ടി(യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിയ്ക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
രണ്ടാം ദിവസമായ മെയ് മൂന്നിന് ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍ സോഷ്യല്‍ മീഡിയ അവാര്‍ഡ് എസ്. ശ്രീകുമാറിനും (യു.കെ), സാമൂഹിക പ്രതിബദ്ധത അവാര്‍ഡ് റോയി ജോസഫ് മാന്വട്ടത്തിനും (യുകെ) നല്‍കും.
അയര്‍ലണ്ടിലെ സാംസ്കാരിക മേഖലയിലും സംഘടനാ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഡബ്ള്യുഎംസി ഗ്ളോബല്‍ സാംസ്കാരിക ഫോറം സെക്രട്ടറി രാജു കുന്നക്കാട്ടിനെയും, മാദ്ധ്യമരംഗത്ത് കാല്‍നൂറ്റാണ്ടും സംഗീത മേഖലയില്‍ 26 വര്‍ഷവും പിന്നിട്ട് വൈവിധ്യമാര്‍ന്ന ഗാനരചനകള്‍ കൊണ്ടും ശ്രദ്ധേയനായ ജോസ് കുമ്പിളുവേലിയെയും (ജര്‍മനി) ആദരിയ്ക്കും. രാത്രി 7.30 ന് വിവിധ കലാപരിപാടികള്‍ക്കൊപ്പം സന്‍ജു സാജന്റെ (അവറാച്ചന്) ലൈവ് ഡിജെയും നടക്കും.
വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, സംഘടനാ വിഷയങ്ങള്‍, കാലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് മൂന്നു ദിവസങ്ങളിലായി ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ കോണ്‍ഫ്രന്‍സിന് തിരശീല വീഴും.
ഡബ്ള്യുഎംസി യൂറോപ്പ് റീജിയന് സെക്രട്ടറി ബാബു ടി തോമസ് തോട്ടപ്പള്ളി ഷെബു ജോസഫ് ഡബ്ള്യുഎംസി യൂറോപ്പ് റീജിയന് ട്രഷറാര്‍ ഡബ്ള്യുഎംസി യൂറോപ്പ് റീജിയന് അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ്, ലതീഷ് രാജ് തുടങ്ങിയര്‍ അടങ്ങിയ കമ്മറ്റിയും കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിയ്ക്കുന്നു. |
|
- dated 02 May 2025
|
|
Comments:
Keywords: U.K. - Otta Nottathil - wmc_europe_region_conference_stoke_on_trent_staffordshire U.K. - Otta Nottathil - wmc_europe_region_conference_stoke_on_trent_staffordshire,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|